സഹ്യാദ്രിയുടെ നെറുകയില്‍ സൌഹൃദ വര്‍ഷം പെയ്തിറങ്ങിയ കാലം.കോടമഞ്ഞും മേഘപാളികളും താഴേയ്ക്കിറങ്ങി വന്ന്‍ നമ്മുടെയൊക്കെ ചെറുപ്പത്തെ തൊട്ട കാലം.ജീവിത പാതയുടെ വളവിലും തിരുവിലും കേറ്റിറക്കങ്ങളിലും ഒരുമിച്ച് കൈകോര്‍ത്ത് നാം നടന്നു കയറിയ സൌഹൃദ കുന്നിന്‍ ചരിവുകള്‍ .'സാര്‍ ' വിളികളില്‍ നമ്മുടെ ആത്മാഭിമാനം സഹ്യനേക്കാള്‍ വലുതായ കാലം.അദ്ധ്യാപനം ആഘോഷമാണെന്ന തിരിച്ചറിവില്‍ നാമൊരുമിച്ച് വിരിയിച്ചെടുത്ത ശിഷ്യ സൌഹൃദങ്ങളുടെ കാവടി ഘോഷങ്ങള്‍.;ആര്‍പ്പുവിളികള്‍.കല്ലാറ്റിന്‍ കരയിലെ പ്രഭാത സവാരി,കിഴക്കും പടിഞ്ഞാറും കവലകളില്‍ രാത്രി ഭക്ഷണത്തിന്‍ മേളക്കൊഴുപ്പ്.വശ്യ സൌന്ദര്യത്തിന്‍ നിറവുമായ് നമ്മെ മാടി മാടി വിളിച്ച മൂന്നാര്‍ ,കുമിളി,രാമക്കല്‍ മേടുകള്‍.ഓര്‍മ്മയിലെ പച്ചപ്പായ് വ്യതിരിക്ത സ്ഥല നാമങ്ങള്‍.;മുണ്ടിയെരുമ ,തൂക്കുപാലം,പാമ്പാടുമ്പാറ,ചേമ്പളം ,കോമ്പയാര്‍ ,പച്ചടി,.....അങ്ങിനെയങ്ങിനെ നെടുങ്കണ്ടമെന്ന ഭൂമിക നമ്മെ പ്രകൃതിയുടെ സുഹൃത്താക്കി..ആരാധകനാക്കി......നെടുങ്കണ്ടം....നാം തീര്‍ത്ത സൌഹൃദ ചിത്രത്തിന്‍ പശ്ചാത്തല സംഗീതം.

Hi friends Send your memoirs to shinemonmk09@gmail.com
No posts.
No posts.